ദോഹ: ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (QFFD), 2025 ലെ വേൾഡ് ബാങ്ക്ഗ്രൂപ്പ്–ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) വാർഷിക യോഗങ്ങളിൽ പങ്കെടുത്തു. ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളെ നേരിടാൻ നവീനവും സ്ഥിരതയുള്ള വികസന ധനസഹായ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധതയാണ് ഈ പങ്കാളിത്തംപ്രതിഫലിപ്പിക്കുന്നത്.
വിവിധരാജ്യങ്ങളുടെ മേധാവികൾ, ധനമന്ത്രിമാർ, വികസന നേതാക്കൾ, സിവിൽ സമൂഹ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗങ്ങളിൽ ആഗോള സാമ്പത്തിക പ്രവണതകൾ, ദാരിദ്ര്യനിവാരണം, അന്തർദേശീയ സഹകരണത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
ഡയറക്ടർ ജനറൽ ഫഹദ് ഹമദ് അൽ സുലൈതിയുടെ നേതൃത്വത്തിൽ QFFD നിരവധി ദ്വിപക്ഷ യോഗങ്ങളിലും ഇവന്റുകളിലും പങ്കെടുത്തു. ......
ദോഹ: വെറും ഏഴാം വയസ്സിൽ തന്നെ അത്ഭുതകരമായ ഓർമ്മശക്തിയും നിരീക്ഷണ കഴിവും തെളിയിച്ച് ഖത്തറിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി യാഫി ഐമൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പട്ടികയിൽ ഇടം നേടി.
വെറും മൂന്ന് മിനിറ്റ് 49 സെക്കൻഡ് സമയത്തിനുള്ളിൽ 150 കാറുകളുടെ ബ്രാൻഡുകളും മോഡലുകളും കൃത്യമായി തിരിച്ചറിഞ്ഞ് പറഞ്ഞതാണ് യാഫിയെ
ഈ നേട്ടത്തിന് അർഹനാക്കിയത്. ലാപ്ടോപ്പ് സ്ക്രീനിൽ കാറുകളുടെ ചിത്രങ്ങൾ കണ്ടുകൊണ്ടാണ് പരീക്ഷണം നടന്നത്.
2025 ജൂലൈ 8-ന് ‘IBR Achiever’ എന്ന തലക്കെട്ടിൽ ഈ നേട്ടം ഔദ്യോഗികമായി അംഗീകരിച്ചു.
ഗൾഫ് ടൈംസ് ജീവനക്കാരനായ സമീർ സി.പി., ഫാത്തിമ ഷഹ്നാസ് ദമ്പതികളുടെ മകനായ യാഫിക്ക് ബാല്യകാലം മുതൽ തന്നെ കാറുകളോടുള്ള ആകർഷണമുണ്ട്. ......
ദോഹ: വിദ്യാർത്ഥികളിൽ കരുണ, നേത്യത്വം, ഉത്തരവാദിത്തബോധം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനായി എം.ഇ.എസ്. ഇന്ത്യൻ സ്കൂളിൽ ‘My Well-being is a Trust’ അംബാസഡർ ലോഞ്ച് സെറിമണി ആചരിച്ചു. ......
കൊച്ചി: ഈഴവ, അവർണ്ണ സമുദായങ്ങളുടെ തന്ത്രവിദ്യാപീഠങ്ങൾക്ക് സർക്കാരും ദേവസ്വം ബോർഡുകളും അംഗീകാരം നൽകുന്നതിനെതിരെ കേരള തന്ത്രി സമാജം കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളി. കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് സംവരണ നിയമങ്ങൾ പാലിച്ച് നടത്തിവരുന്ന ശാന്തി നിയമനങ്ങളെ ചോദ്യം ചെയ്ത ഹർജിയിലെ ആവശ്യങ്ങളും കോടതി നിരാകരിച്ചു.
ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ. ......

ദോഹ: സേവന നിലവാരം ഉയർത്തുകയും പൊതുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) നഗരാസൂത്രണ കാര്യങ്ങളുടെ ഉപഭോക്തൃ സേവനങ്ങൾക്കായി പുതിയ കോൾ സെന്റർ ഉദ്ഘാടനം ചെയ്തു.
മന്ത്രാലയത്തിലെ കസ്റ്റമർ സർവീസ് ഡിപ്പാർട്ട്മെന്റിന്റെയും യൂണിഫൈഡ് കോൾ സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് കോൾ സെന്റർ പ്രവർത്തി ക്കുന്നത്. ഉപഭോക്താക്കൾക്ക് വേഗതയാർന്നതും കാര്യക്ഷമവുമായ സേവനങ്ങൾ നൽകുക, ഇടപാടുകളിൽ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുക, കൂടാതെ ആന്തരിക സേവന നിലവാരങ്ങളെ അന്താരാഷ്ട്ര നിലവാരങ്ങളോട് പൊരുത്തപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ കസ്റ്റമർ സർവീസ് ഡയറക്ടർ ഹാനി സാലെ അൽ ഒബൈദ്ലി, ലാൻഡ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് അബ്ദുറഹ്മാൻ അൽ അബ്ദുല്ല, യൂണിഫൈഡ് കോൾ സെന്റർ മേധാവി റാക്കൻ മുഹമ്മദ് അൽ അതീഖ് അൽ മറ്രി എന്നിവർ പങ്കെടുത്തു.
പുതിയ കോൾ സെന്റർ പൊതുജനങ്ങളുടെയും നഗരാസൂത്രണ വകുപ്പിന്റെയും ഇടയിലുള്ള നേരിട്ടുള്ള ആശയവിനിമയ വേദിയായി പ്രവർത്തിക്കുമെന്നും, ചോദ്യങ്ങൾക്കും പരാതികൾക്കും ആവശ്യങ്ങൾക്കും വേഗത്തിൽ പ്രൊഫഷണൽ മറുപടി നൽകുമെന്നും അൽ മെറിപറഞ്ഞു. ......
കൊച്ചി : കെ എസ് യുഎമ്മില്‍ ഇന്‍കുബേറ്റ് ചെയ്ത ഡീപ്-ടെക് കാലാവസ്ഥാ സ്റ്റാർട്ടപ്പായ നീയോക്സ് ഇക്കോ സൈക്കിളിന്, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ (സി എസ് എൽ) ഉഷസ്സ് മാരിടൈം ഇന്നൊവേഷൻ പദ്ധതിയുടെ 75 ലക്ഷം രൂപയുടെ പ്രോട്ടോടൈപ്പിംഗ് ഗ്രാന്റ് ലഭിച്ചു. കപ്പലുകളുടെ അടിത്തട്ട് തുരുമ്പെടുക്കാതിരിക്കാന്‍ പുരട്ടുന്ന വിഷരഹിത പദാര്‍ഥം വികസിപ്പിക്കുന്നതിനായാണ് ഈ ധനസഹായം ഉപയോഗിക്കുന്നത്.
ഐ ഐ എം കോഴിക്കോട് കാമ്പസിൽ നടന്ന ചടങ്ങിൽ ഔദ്യോഗിക കരാർ ഒപ്പിടുകയും ചെക്ക് കൈമാറുകയും ചെയ്തു. ......
ബംഗളൂരു: മന്ത്രവാദത്തിലൂടെ പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം.......
ഒറ്റ ഉത്തരവിലൂടെ തീർക്കാവുന്ന പ്രശ്നം അനന്തമായി നീട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് സംശയിക്കുന്നതായി മാർ തോമസ് തറയിൽ ആരോപിച്ചു. കത്തോലിക്കാ കോൺഗ്രസ് കാസർകോട് നിന്നു തിരുവനന്തപുരത്തേക്ക് നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ചങ്ങനാശേരിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്.
സർക്കാർ അനുകൂല തീരുമാനമെടുക്കാതെ വീണ്ടും കോടതിയിലേക്ക് തള്ളിവിടുകയാണ്. ശമ്പളം ലഭിക്കാത്ത അധ്യാപകർക്ക് വേണ്ടി ഒരു തൊഴിലാളി പാർട്ടിപോലും ശബ്ദം ഉയർത്തുന്നില്ലെന്ന വൈരുധ്യവും നമ്മുടെ നാട്ടിലണ്ട്. ......